പാകിസ്ഥാനെ കടന്നാക്രമിച്ച് വ്യോമസേനാ മേധാവി രാകേഷ് സിംഗ് ഭദൂരിയ.ഇന്ത്യൻ മണ്ണിൽ ഒരു ഭീകരാക്രമണം ഉണ്ടായാൽ, പാകിസ്ഥാൻ ഭയക്കണമെന്ന് വ്യോമസേനാ മേധാവി ആർ.എസ് ഭദൂരിയ.ആ ഭയം അസ്ഥാനത്തല്ലെന്നും ഭദൂരിയ തുറന്നടിച്ചു.
ഇന്ത്യൻ മണ്ണിൽ ആക്രമണങ്ങൾ നടത്താൻ തീവ്രവാദികളെ പ്രേരിപ്പിക്കുന്നതും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും പാകിസ്ഥാൻ നിർത്തിയാൽ മാത്രമേ ഭയം അവരെ വിട്ടു പോവുകയുള്ളൂ എന്ന് പറഞ്ഞ ഭദൂരിയ, വ്യോമസേന ദിനരാത്ര ഭേദമന്യ നിയന്ത്രണരേഖയിൽ ഉടനീളം ആക്രമണം നടത്താൻ സജ്ജമാണെന്നും ഓർമിപ്പിച്ചു. ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറിയുള്ള ചൈനയുടെ പ്രവൃത്തികൾ ഇന്ത്യൻ വ്യോമസേനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, വ്യോമാതിർത്തി ലംഘിക്കുന്ന അത്തരം സംഭവങ്ങളെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും ഭദൂരിയ വ്യക്തമാക്കി.










