തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യുവതിയെ അപമാനിക്കാൻ ശ്രമിച്ചതിന് പറവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിഡി സതീശനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആലുവ റൂറല്‍ പൊലീസ് സൂപ്രണ്ടിനോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
Discussion about this post