കോവിഡ് മഹാമാരി ആഗോളവ്യാപകമായി പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണത്തിന് ചൈന സമ്മതം അറിയിച്ചു.ഇന്ന് നടന്ന ലോകാരോഗ്യ സമ്മേളനത്തിൽ നൂറിലധികം രാജ്യങ്ങളുടെ അതിശക്തമായ സമ്മർദം മൂലമാണ് ചൈനീസ് പ്രസിഡന്റ് ക്സി ജിൻ പിംഗ് അന്താരാഷ്ട്ര അന്വേഷണത്തിന് സമ്മതം മൂളിയത്.
ലോകാരോഗ്യ സംഘടനയുടെ തലവന്മാർ അടക്കം പങ്കെടുത്ത ടെലി-മീറ്റിംഗിൽ ഒത്തുചേർന്ന നൂറിലധികം രാജ്യങ്ങളുടെ പ്രതിനിധികൾ അന്വേഷണം വേണമെന്ന് ഐക്യകണ്ഠേന ആവശ്യപ്പെട്ടതോടെയാണ് ചൈന അന്താരാഷ്ട്ര സമ്മർദത്തിന് വഴങ്ങിയത്.നേരത്തെ, അമേരിക്കയും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടപ്പോഴും ചൈന അന്താരാഷ്ട്ര അന്വേഷണത്തിന് വഴങ്ങിയിരുന്നില്ല. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് സമ്മേളനം നടക്കുക.അന്വേഷണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് കരുതപ്പെടുന്നു..
Discussion about this post