കൊച്ചി: പാലാരിവട്ടം പാലം ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള മുൻ എം ഡി മുഹമ്മദ് ഹനീഷിനെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നു. കരാറുകാർക്ക് ചട്ടം ലംഘിച്ച് മുൻകൂർ പണം നൽകിയെന്ന ആരോപണത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ. മേൽപാലം നിർമിച്ച സമയത്ത‌് ആർബിഡിസികെ എംഡിയായിരുന്നു മുഹമ്മദ‌് ഹനീഷ‌്.
അതേസമയം പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ കേസിൽ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ കണക്കില്‍പ്പെടാത്ത 10 കോടി നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചത് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ ഗിരിഷ് ബാബുവിനെ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ 5 ലക്ഷം കോഴ നല്‍കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
Discussion about this post