ഡൽഹി : ലോക്ക്ഡൗൺ കാലത്ത് വാകപ്പൂക്കളാൽ നിറഞ്ഞ മേലാറ്റൂർ റെയിൽവേ സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച് റെയിൽവേ മന്ത്രാലയം.ഗുൽമോഹർ പൂക്കൾ പെയ്ത് അതി മനോഹരമായിരിക്കുന്ന മലപ്പുറത്തുള്ള മേലാറ്റൂർ റെയിൽവേ സ്റ്റേഷന്റെ ചിത്രം റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.അതിനു പിന്നാലെയാണ് റെയിൽവേ മന്ത്രാലയം ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
മേലാറ്റൂർ പുത്തൻകുളം സ്വദേശി സയ്യിദ് ആഷിഫ് പകർത്തിയ ഒരു ചിത്രവും മറ്റൊരു ചിത്രവുമാണ് റെയിൽവേ മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.പ്രകൃതി അതിന്റെ മനോഹാരിതയിൽ, എന്ന തലക്കെട്ടോടെയാണ് റെയിൽവേ മന്ത്രാലയം ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.പാലക്കാട് ഡിവിഷന് കീഴിലുള്ള ഷൊർണൂർ നിലമ്പൂർ സെക്ഷനിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷനിലെ ഈ ദൃശ്യം മുമ്പ് മലപ്പുറം ജില്ലാ കലക്ടറും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.ഇതിന് പിന്നാലെയാണ് വാക പൂക്കാൾ ചുവപ്പിച്ച റെയിൽവേ സ്റ്റേഷന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തത്.
Discussion about this post