ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി കര തൊടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ. ഇന്ന് ഉച്ചകഴിഞ്ഞ് പശ്ചിമബംഗാൾ തീരത്തു പ്രവേശിക്കുമ്പോൾ പ്രതീക്ഷിക്കുന്നതിലും വേഗത ഉംപുൻ ചുഴലിക്കാറ്റിന് ഉണ്ടായിരിക്കും.അതിനാൽത്തന്ന, ഒഡീഷ, പശ്ചിമ ബംഗാൾ, സിക്കിം, ആസ്സാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.സംസ്ഥാനങ്ങളിൽ ദുരന്ത നിവാരണ സേനയുടെ 24 ടീമിനെ വിന്യസിച്ചു കഴിഞ്ഞുവെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ എസ്എൻ പ്രദാൻ അറിയിച്ചിട്ടുണ്ട്.ഉംപുൻ ചുഴലിക്കാറ്റ് ഇപ്പോൾ മണിക്കൂറിൽ 155-160 കിലോമീറ്റർ വേഗതയിലാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.ഇത് തീരത്തെത്തുമ്പോഴേക്കും 185 കടന്നിരിക്കും.
പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപുകൾക്കിടയിലൂടെയായിരിക്കും ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുക.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട രണ്ടാമത്തെ ‘സൂപ്പർ സൈക്ലോൺ ‘ആണ് ഉംപുൻ ചുഴലിക്കാറ്റ്.ചുഴലിക്കാറ്റുകളിൽ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റുകളെയാണ് സൂപ്പർ സൈക്ലോൺ ഗണത്തിൽ ഉൾപ്പെടുത്തുക. ഒഡീഷയിലും പശ്ചിമ ബംഗാളിലും ഉംപുൻ ചുഴലിക്കാറ്റ് നഷ്ടങ്ങൾ വിതയ്ക്കാനുള്ള സാധ്യതകളേറെയാണ്.അതിനാൽ തന്നെ, സംസ്ഥാനങ്ങളിൽ നിന്നും പതിനഞ്ചു ലക്ഷത്തോളം ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
Discussion about this post