അടുത്തയാഴ്ച ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ച അവസരത്തിൽ, യാത്രക്കാർക്കായുള്ള പ്രോട്ടോകോൾ പുറത്തിറക്കി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ.ഗർഭിണികളോടും ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളവരോടും വിമാനയാത്രകൾ ഒഴിവാക്കണമെന്ന് എയർപോർട്ട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.80 വയസ്സിനു മുകളിലുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. ആരോഗ്യസേതു ആപ്പ് പ്രകാരം റെഡ് സോണിലുള്ള പ്രദേശത്തു നിന്നും വരുന്നവരെയും യാത്ര ചെയ്യാൻ അനുവദിക്കുകയില്ലെന്ന് എയർപോർട്ട് അതോറിറ്റി മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
യാത്ര ചെയ്യുന്ന എല്ലാവരോടും മാസ്ക് ധരിക്കാനും എയർപോർട്ട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിൽ കഴിക്കാൻ ഭക്ഷണമോ, വായിക്കാൻ പുസ്തകങ്ങളോ ഒന്നും തന്നെ ലഭിക്കുകയില്ല.യാത്ര ചെയ്യുന്ന എല്ലാവരും ആരോഗ്യസേതു ആപ്പ് ഉപയോഗിച്ച് രോഗബാധിതരല്ലായെന്ന് സ്വയം ഉറപ്പു വരുത്തണം.അത്യാവശ്യമുള്ളവർക്ക് മാത്രമേ ട്രോളി അനുവദിക്കുകയുള്ളൂ.വിമാനം പുറപ്പെടുന്നതിനു രണ്ട് മണിക്കൂർ മുമ്പ് മാത്രമേ യാത്രക്കാരെ ടെർമിനലിലേക്ക് കടത്തി വിടുകയുള്ളൂ. വിമാനത്തിലെ ശുചിമുറിയുടെ ഉപയോഗം പരമാവധി കുറക്കാനും എയർപോർട്ട് അതോറിറ്റിയുടെ മാർഗ്ഗരേഖയിൽ നിർദ്ദേശിക്കുന്നുണ്ട്.
Discussion about this post