പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയ്ക്കു ചുട്ട മറുപടിയുമായി ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ്.”പാക് അധിനിവേശ കാശ്മീർ ഇന്ത്യയുടെ ഭാഗമാകും, ത്രിവർണ്ണ പതാക അവിടെ പാറിപ്പറക്കുകയും ചെയ്യും” എന്നാണ് ഉത്തർപ്രദേശ് പാർലമെന്ററികാര്യ മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല വെളിപ്പെടുത്തിയത്. അതിന് ഇനിയധികം താമസമില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കശ്മീരിനെയും അധിക്ഷേപിച്ചു കൊണ്ട് ഷാഹിദ് അഫ്രീദിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ ആനന്ദ് സ്വരൂപ് ശുക്ലയ്ക്ക് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, സുരേഷ് റെയ്ന, യുവരാജ് സിംഗ് എന്നിവരടക്കം പലരും രംഗത്ത് വന്നിരുന്നു.
Discussion about this post