ശ്രീനഗർ : കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ നടന്ന വെടിവെപ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.പെർച്ചൂ പാലത്തിനു താഴെ സിആർപിഎഫ് ഉദ്യോഗസ്ഥരും ജമ്മു കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം.
ഇന്ത്യ റിസർവ് പോലീസിലെ 10 ബറ്റാലിയനിലുള്ള അനുജ് സിംഗിനും മുഹമ്മദ് ഇബ്രാഹിമിനും തീവ്രവാദികളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.മുഹമ്മദ് ഇബ്രാഹിമിന്റെ പരിക്ക് വളരെ ഗുരുതരമാണ്.സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണമുണ്ടായ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.തീവ്രവാദികൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി നടത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തീവ്രവാദികൾ രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരെ ശ്രീനഗറിലുള്ള സോറയിൽ വെച്ച് ആക്രമിക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.അതിന് പിന്നാലെയാണ് ഈ ആക്രമണം.








