ജോർദാനിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ആടുജീവിതം സിനിമയുടെ അണിയറ പ്രവർത്തകർ മടങ്ങിയെത്തി.സുരക്ഷിതനായി നാട്ടിലേക്ക് മടങ്ങിയെത്തിയതിൽ ആശ്വാസമുണ്ടെന്ന് സിനിമയുടെ സംവിധായകനായ ബ്ലെസി പ്രതികരിച്ചു.ജോർദാനിലെ മലയാളി സമൂഹത്തിൽ നിന്നും മലയാള സിനിമാ മേഖലയിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്നും ആടുജീവിതം സിനിമയുടെ 60 ശതമാനത്തോളം ചിത്രീകരണവും പൂർത്തിയാക്കി കഴിഞ്ഞുവെന്നും ബ്ലെസി കൂട്ടിച്ചേർത്തു.
ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി ജോർദാനിലേക്ക് പോയ 58 പേരുള്ള സിനിമാ സംഘം കോവിഡ് -19 മൂലം ജോർദാനിൽ കുടുങ്ങി പോവുകയായിരുന്നു.രണ്ട് മാസമാണ് ഇവർ ജോർദാനിൽ ചിലവഴിച്ചത്.എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലായിരുന്നു പൃഥ്‌വിരാജും ബ്ലെസ്സിയുമടങ്ങുന്ന സിനിമാസംഘത്തിന്റെ മടക്ക യാത്ര.മടങ്ങി വന്നവർക്കെല്ലാം ഫോർട്ട് കൊച്ചിയിൽ ക്വാറന്റൈനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.പണമടച്ചിട്ടുള്ള ക്വാറന്റൈൻ സൗകര്യങ്ങളാണ് ഇവർക്കായി ഒരുക്കിയിട്ടുള്ളത്.
Discussion about this post