കോവിഡ്-19 മഹാമാരിക്കെതിരെ കൃത്യസമയത്ത് ഇന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചതു മൂലം ഒഴിവാക്കാൻ സാധിച്ചത് 78,000 മരണങ്ങളെന്ന് നീതിആയോഗ്.നീതി ആയോഗ് അംഗമായ വിനോദ് പോളാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.കൃത്യമായ കണക്കുകൾ സഹിതമാണ് വിനോദ് രംഗത്തു വന്നത്.ലോക്ഡൗൺ ഒന്നും രണ്ടും ഘട്ടങ്ങൾ നടപ്പിലാക്കിയതോടെ ഇന്ത്യയിൽ 1.4 മുതൽ 2.9 മില്യൺ രോഗബാധകളും, ഏതാണ്ട് 37,000 – 54,000 മരണങ്ങളുമാണ് ഒഴിവാക്കാൻ സാധിച്ചത്.മൂന്നും നാലും ഘട്ടങ്ങൾ നടപ്പിലാക്കിയതോടു കൂടി ഇത് കൂടുതൽ ഫലപ്രദമായി.
മെയ് 21 ആയപ്പോഴേക്കും 80% രോഗബാധകളും 5 സംസ്ഥാനങ്ങളിലേക്ക് നിയന്ത്രിച്ച് ഒതുക്കാൻ സാധിച്ചു.മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, താനെ, പൂനെ, ഇൻഡോർ, കൽക്കത്ത, ഹൈദരാബാദ്, ഔറംഗബാദ് എന്നീ പത്ത് നഗരങ്ങളിലായിരുന്നു രോഗബാധകളുടെ 70 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇനിയും മാസങ്ങളോളം നമ്മൾക്ക് സാമൂഹിക അകലം പാലിക്കുന്നതിൽ ശ്രദ്ധ ചെലുത്തേണ്ടി വരുമെന്നും വിനോദ് പോൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Discussion about this post