മുസ്ലിം രാജ്യങ്ങളില്‍ ചെറിയ പെരുന്നാളിന് കര്‍ഫ്യു കര്‍ശനമാക്കിയപ്പോള്‍ കേരളത്തില്‍ ഇളവ് നല്‍കിയതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. സൗദി അറേബ്യ പോലുള്ള ഇസ്ലാമിക രാജ്യങ്ങള്‍ പെരുന്നാള്‍ ദിനത്തില്‍ കര്‍ഫ്യു ശക്തമാക്കിയ വാര്‍ത്തയും, കേരളത്തില്‍ ലോക് ഡൗണിന് ഇളവ് നല്‍കിയ വാര്‍ത്തയും ചേര്‍ത്ത് വച്ചാണ് വിമര്‍ശനം. പെരുന്നാള്‍ ആഘോഷത്തിന് ലോക് ഡൗണ്‍ ഇളവ് നല്‍കുന്ന ലോകത്തെ ഏക സ്ഥലമെന്ന ഖ്യാതി സ്വന്തമാക്കാനാണ് ഇടത് സര്‍ക്കാരിന്റെയും, പിണറായി വിജയന്റേയും ശ്രമമെന്നാണ് പരിഹാസം.

നേരത്തെ ഈസ്റ്ററിനും, വിഷവുവിനും ലൊക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരുന്നു. ഇല്ലനെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ആഹ്ലാദമായിട്ടാണോ പെരുന്നാള്‍ ദിനത്തില്‍ ഇളവ് നല്‍കുന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഇളവ് സര്‍ക്കാര്‍ തന്നിട്ടുണ്ടെങ്കിലും ദയവു ചെയ്ത് ആരും ഇത് ഉപയോഗിച്ച് അപകടം വരുത്തരുതെന്ന മുന്നറിയിപ്പും ചിലര്‍ നല്‍കുന്നു.
പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണിന് സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. ഇന്ന് രാത്രി ഒന്‍പത് വരെ കടകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.












Discussion about this post