ഉത്തർപ്രദേശിലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം.ഉത്തർപ്രദേശിലുള്ള ബഹ്റായ്ക് എന്ന നഗരത്തിൽ നടക്കുകയായിരുന്ന ഒരു കൂട്ടനിസ്കാരം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസിനെതിരെ ആക്രമണമുണ്ടായത്.മസ്ജിദിന്റെ പുറത്ത് നടത്തി വരികയായിരുന്ന സമൂഹ നിസ്കാരത്തിൽ ഇരുപതോളം ആളുകളാണ് പങ്കെടുത്തിരുന്നത്.സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയുള്ള ഈ പ്രാർത്ഥന സമ്മേളനം ഒരു പോലീസ് കോൺസ്റ്റബിൾ തടയുകയായിരുന്നു. ഇതിൽ രോഷാകുലരായാണ് നിസ്കാരത്തിനെത്തിയവർ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
ലോക്ക്ഡൗണിൽ കേന്ദ്രസർക്കാർ ഇളവുകൾ നൽകിയിരുന്നുവെങ്കിലും സാമൂഹ്യ അകലം കർശനമായും പാലിക്കണമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.ഈ നിർദ്ദേശത്തെ പാടേ തള്ളിക്കളഞ്ഞു കൊണ്ടാണ് ബഹ്റായ്കിൽ പ്രാർത്ഥനാ സമ്മേളനം സംഘടിപ്പിച്ചത്. സംഭവത്തിൽ സ്ത്രീകളടക്കം 9 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post