സിക്കിമിൽ കോവിഡ് -19 രോഗബാധ റിപ്പോർട്ട് ചെയ്തു.ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയയാൾക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.സംസ്ഥാനത്തെ രേഖപ്പെടുത്തുന്ന ആദ്യത്തെ കേസാണിത്.സിക്കിം ആരോഗ്യവകുപ്പ് ഈ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ദക്ഷിണ സിക്കിമിലെ റബംഗ്ല സ്വദേശിയായ 25 വയസ്സുള്ള വിദ്യാർത്ഥിയ്ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.സിലിഗുരിയിൽ പരിശോധനയ്ക്കയച്ചു സാംപിൾ പോസിറ്റീവാണെന്നു കണ്ടപ്പോൾ യുവാവിനെ വിദഗ്ധചികിത്സയ്ക്കായി സർ തുതോബ് നംഗ്യാൽ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.
Discussion about this post