സിഎഎ വിരുദ്ധ പ്രതിഷേധമെന്ന നിലയില്‍ ഡല്‍ഹിയില്‍ കലാപം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. നടാഷ, ദേവഗംഗ എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 23, 24 തീയതികളില്‍ ഡല്‍ഹി ജാഫറാബാദ് മെട്രോ സ്റ്റേഷന്‍ പരിസരത്ത് വനിതകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.
നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് ജാമിയ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് അറസ്റ്റിലായത്. ജാമിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് ഷിഫാ ഉ റഹ്മാനും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ പിന്നീട് യുഎപിഎ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു.










