അച്ഛനേയും കൊണ്ട് 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പെൺകുട്ടിയെ സ്പോർട്സ് മന്ത്രാലയത്തിന് ചൂണ്ടിക്കാണിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്.ഗുരുഗ്രാമിൽ നിന്നും ബീഹാറിലേക്കാണ് ജ്യോതി കുമാരി പാസ്വാനെന്ന പെൺകുട്ടി രോഗിയായ തന്റെ അച്ഛനെയും കൊണ്ട് സൈക്കിളിൽ 1,200 കിലോമീറ്റർ യാത്ര ചെയ്തത്.കേന്ദ്ര സ്പോർട്സ് മന്ത്രി കിരൺ റിജിജുവിനെ ട്വിറ്ററിൽ മെൻഷൻ ചെയ്തു കൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.
രവിശങ്കർ പ്രസാദിനെ സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടനെ, “ആ പെൺകുട്ടിയുടെ കഴിവുകൾ തിരിച്ചറിയപ്പെടാതെ പോകില്ല, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് താൻ വേണ്ട നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു” എന്ന് കിരൺ റിജിജു മറുപടി നൽകി.കുട്ടി യോഗ്യയാണെങ്കിൽ ഡൽഹിയിലുള്ള നാഷണൽ സൈക്കിളിങ്ങ് അക്കാദമിയിൽ ട്രെയിനിയായി തെരഞ്ഞെടുക്കുമെന്നും കിരൺ റിജിജു ഉറപ്പുനൽകി.
Discussion about this post