രാജ്യം മുഴുവനും ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് ശരിയായ സമയത്താണെന്ന് അഭിപ്രായപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ.ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ സംസ്ഥാനത്തെ രോഗവ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ക്ഡൗൺ ഒരു സോഷ്യൽ വാക്സിൻ ആയി പ്രവർത്തിച്ചിട്ടുണ്ടെന്നും ഹർഷവർധൻ വീഡിയോ കോൺഫറൻസിൽ മാധ്യമങ്ങളോട് പറഞ്ഞു.ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം വലിയൊരളവിൽ നിയന്ത്രിക്കാനായി എന്നതാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.മറ്റു വികസിത രാജ്യങ്ങൾ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന തീരുമാനമെടുക്കാൻ വൈകിയപ്പോൾ ഇന്ത്യ സന്ദർഭോചിതമായാണ് ഇടപെട്ടത്. രോഗവ്യാപനം നടക്കുന്നതിനു മുമ്പേ ഉചിതമായ തീരുമാനം എടുക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇന്ത്യയിലെ ആകെ കോവിഡ് -19 രോഗികളുടെ എണ്ണം 1,31,868 ആയി ഉയർന്നു.ഇതിൽ 73,560 പേർ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുണ്ട്.3,867 പേരാണ് രാജ്യത്ത് രോഗം ബാധിച്ചു മരിച്ചത്
Discussion about this post