ഡല്‍ഹി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഡല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി അംബിക (48) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു മരണം.
ഡല്‍ഹി മോത്തി നഗറിലെ കല്‍റ ആശുപത്രിയിലെ നഴ്‌സായിരുന്നു അംബിക. സമ്പര്‍ക്കം വഴിയാണ് അംബികയ്ക്ക് രോഗം പകര്‍ന്നത് എന്നാണ് സൂചന.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അംബികയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരവേ ഞായറാഴ്ച ഉച്ചയോടെ അംബികയുടെ ആരോഗ്യനില മോശമാകുകയായിരുന്നു.
Discussion about this post