ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്നു കൊണ്ടിരിക്കുന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ, രണ്ടു പേരെ സൈന്യം വെടി വെച്ചു കൊന്നു. സംയുക്ത സേനയും ഭീകരമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
കുൽഗാം ജില്ലയിലെ ധമാൽ ഹൻജിപുര മേഖലയിലെ ഖുർ ഗ്രാമത്തിൽ, ഇന്ന് പുലർച്ചെ ആറരയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.34 രാഷ്ട്രീയ റൈഫിൾസ് സിആർപിഎഫ് ജവാന്മാർ ജമ്മുകശ്മീർ പോലീസ് എന്നിവരുടെ സംയുക്ത സുരക്ഷാസേന, ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശം വളയുകയായിരുന്നു.കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും, സൈനിക സാന്നിധ്യം അറിഞ്ഞതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
Discussion about this post