കൊച്ചി : സംസ്ഥാന സർക്കാരിന്റെ ഒത്തുകളിയിൽ നഷ്ടമായത് ഏക്കർകണക്കിന് ക്ഷേത്ര ഭൂമി. ദേവസ്വം ഭൂമിയിൽ നടക്കുന്നത് വ്യാപക കയ്യേറ്റമാണെന്ന് റിപ്പോർട്ടുകൾ. കയ്യേറ്റക്കാരിൽ കെ. പി യോഹന്നാനുമുൾപ്പെടുന്നു.നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ തഹസിൽദാരെ ഏർപ്പെടുത്തിയിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും തഹസിൽദാർ എടുത്തിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നഷ്ടപ്പെട്ട 7500 ഏക്കർ ക്ഷേത്ര ഭൂമിയിൽ 95 ഏക്കർ ഭൂമി മാത്രമാണ് തിരിച്ചു പിടിക്കാനായത്.ഇതിന് 3.20 കോടി രൂപയും ചിലവായി. സ്വകാര്യ വ്യക്തികൾ മുതൽ വൻകിടക്കാർ വരെ ക്ഷേത്രഭൂമി കയ്യേറിയവരുടെ പട്ടികയിലുണ്ട്. കെ പി യോഹന്നാന്റെ വിവാദമായ എരുമേലിയിലെ 100 ഏക്കറും പാഞ്ചാലിമേട്ടിലെ 269 ഏക്കറും ദേവസ്വം ബോർഡിന്റേതാണ്.എരുമേലി ദേവസ്വത്തിന് 1842.08 ഏക്കർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 14 ഏക്കർ മാത്രമാണുള്ളത്.ഏറ്റുമാനൂർ ദേവസ്വത്തിന്റെ 62 സെന്റ് സ്ഥലവും സത്രവും റവന്യൂ വകുപ്പ് കൈവശം വച്ചിരിക്കുകയാണ്.സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ക്ഷേത്ര ഭൂമി പാട്ടത്തിനു നൽകാനും വിളക്കുകളും ഓട്ടുപാത്രങ്ങൾ വിൽക്കാനും സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് ഇപ്പോൾ കയ്യേറ്റ വാർത്തകൾ ചർച്ചയാവുന്നത്.ഇതിനെതിരെ വൻ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്.
Discussion about this post