തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിൽ ആറായിരത്തിൽ മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു.രാജ്യത്ത് ഇന്നലെ 6,535 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ഇന്ത്യയിലുള്ള രോഗികളുടെ എണ്ണം 1,45,380 ആയി ഉയർന്നു.
4,167 പേർ ഇതുവരെ മരണമടഞ്ഞിട്ടുണ്ട്.ഇന്നലെ മാത്രം 146 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലും ഡൽഹിയിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 11 ശതമാനം രോഗ വർധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 59,231 ആയി.ഇതുവരെ കിട്ടിയ കണക്കനുസരിച്ച് സംസ്ഥാനത്ത് മരിച്ചത്1,635 പേരാണ്.
Discussion about this post