ഗവാനി ഐക്യരാഷ്ട്രസംഘടനയുടെ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയായ മേജർ സുമൻ ഗവാനിയ്ക്ക്. ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർക്കുള്ള വുമൺ പീസ് കീപ്പർ അവാർഡാണിത്.ആദ്യമായാണ് ഇന്ത്യൻ സൈന്യത്തിൽ നിന്ന് ഒരാൾ ഈ അവാർഡിന് അർഹയാവുന്നത്.
സുമനൊപ്പം ബ്രസീലിയൻ വനിതാ കമാൻഡറായ കാർല മോണ്ടീറോ ഡി കാസ്ട്രോ അറൗജോയും ഈ അവാർഡ് പങ്കിടുന്നുണ്ട്. ശക്തരായ റോൾ മോഡലുകൾ എന്നാണ് ഇരുവരെയും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.ഐക്യരാഷ്ട്ര സംഘടന സുഡാൻ മിഷനിലാണ് സുമൻ ഇപ്പോൾ നിയമിക്കപ്പെട്ടിരിക്കുന്നത്.
Discussion about this post