ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തർക്കം മുറുകുന്നതിനിടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഉന്നതലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് സേനാമേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തുമാണ് യോഗത്തില്‍ പങ്കെടുത്തത്.
ലഡാക്കിലും സിക്കിമിലുമാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. നേരത്തെ വിദേശകാര്യ സെക്രട്ടറിയുമായി മോദി കൂടികാഴ്ച നടത്തിയിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മൂന്ന് സൈനിക മേധാവിമാരുമായി പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോഴും സിക്കിമിലും ലഡാക്കിലും ചൈനീസ് സേനയും ഇന്ത്യന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു.
മെയ് അഞ്ചിനും ആറിനും അതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് സൈന്യവുമായി ഇന്ത്യ സൈനികര്‍ പോരാട്ടത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി സംഘര്‍ഷങ്ങളുണ്ടായിരുന്നു.
Discussion about this post