ഡല്‍ഹി: മലേറിയയ്ക്കുളള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണ പ്രതിരോധത്തിന് തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഇന്ത്യ. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണക്കെതിരെ ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളിക നല്‍കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബാല്‍റാം ഭാര്‍ഗവയാണ് ഇക്കാര്യം വെളിപ്പടുത്തിയത്.
കൊറോണയെ തടയാന്‍ ഹൈഡ്രോക്‌സിക്ലോറോക്വിനിന് ശേഷിയുണ്ടെന്ന് ഡോ.ബാല്‍റാം ഭാര്‍ഗവ പറഞ്ഞു. മരുന്ന് പാര്‍ശ്വഫലങ്ങളുണ്ടാക്കില്ലെന്നും എന്നാല്‍, ഗുണങ്ങളുണ്ടെന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ആളുകളില്‍ മാത്രം പരിമിതമായ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് ഹെഡ്രോക്‌സിക്ലോറക്വിന്‍ സൃഷ്ടിക്കുന്നത്.
Discussion about this post