തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ബൽറാം രംഗത്തെത്തിയത്.
ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപയും ചെലവഴിച്ച സര്‍ക്കാര്‍ പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നില്‍ക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടില്‍ കൂടണയാന്‍ എത്തുന്ന സാധാരണ മലയാളികള്‍ക്ക് ക്വാറന്റീന്‍ സൗകര്യം നല്‍കാന്‍ അഞ്ച് പൈസ ചെലവഴിക്കുകയില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബല്‍റാം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപ ചെലവഴിക്കുന്നതുമൊക്കെ അനാവശ്യ ധൂര്‍ത്തല്ലേ, പൊതുപണത്തിന്റെ വിനിയോഗത്തില്‍ അല്‍പ്പം മിതത്വം ആയിക്കൂടെ എന്ന് ചോദിച്ചപ്പോള്‍ അതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമായിരുന്നു ഞങ്ങളൊക്കെ നേരിടേണ്ടി വന്നത്.
എന്നാല്‍ ഇന്നിതാ പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നില്‍ക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടില്‍ കൂടണയാന്‍ എത്തുന്ന സാധാരണ മലയാളികള്‍ക്ക് ക്വാറന്റീന്‍ സൗകര്യം നല്‍കാന്‍ അഞ്ച് പൈസ ചെലവഴിക്കുകയില്ല എന്ന് അതേ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.
എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത?
Discussion about this post