പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള ഇടമായി മാറി പാലക്കാട്. തുടർന്ന് അതിര്‍ത്തിയിലും കനത്ത ആശങ്ക ഉയരുകയാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 30 കേസില്‍ 28 ഉം അതിര്‍ത്തി കടന്ന് എത്തിയവ ആയതിനാല്‍ ലോക് ഡൗണ്‍ ഇളവുകള്‍ കര്‍ശനമാക്കുകയാണ് ഭരണകൂടം.
ശരാശരി 1800 പേരാണ് അതിര്‍ത്തി കടന്ന് ദിനവും കേരളത്തിലെത്തുന്നത് എന്നതിനാലാണിത്. 2 ആഴ്ച്ചക്ക് മുന്‍പ് കൊറോണ മുക്തമായതാണ് പാലക്കാട് ജില്ല. വളരെ പെട്ടെന്നാണ് 82 രോഗികളെന്ന കണക്കിലേക്കേത്തിയത്.
സാമൂഹ്യ വ്യാപനമെന്ന ഭീതിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നിലവില്‍ 18 ഹോട്ട് സ്പോട്ടുകളുണ്ട് ജില്ലയിൽ. ഓരോ വ്യക്തിയും സാഹചര്യങ്ങളറിഞ്ഞ് ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post