കുടിയേറ്റ തൊഴിലാളികളെയും കൊണ്ട് മടങ്ങുന്ന ശ്രമിക് ട്രെയിനുകളിൽ ഭക്ഷണം ലഭിക്കാതെ 10 പേർ മരിച്ചുവെന്ന കാരവാൻ റിപ്പോർട്ടർ വിദ്യകൃഷ്ണന്റെ വാദം വ്യാജമെന്ന് തെളിയിച്ച് ഫാക്ട് ഫൈൻഡിംഗ് സൈറ്റുകൾ.ട്വിറ്ററിലെ തന്റെ അക്കൗണ്ടിലാണ് കേന്ദ്രസർക്കാർ ഭക്ഷണം നൽകാത്തതിനാൽ ട്രെയിൻ യാത്രയിൽ 10 പേർ മരിച്ചു എന്ന വിദ്യ ആരോപിച്ചത്.
ഒരു തെളിവുകളുടെയും അടിസ്ഥാനത്തിലല്ലാത്ത ഈ ആരോപണം, ഫാക്ട് ചെക്കിംഗ് സൈറ്റായ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.പട്ടിണി മൂലം സംഭവിച്ച അത്തരത്തിലുള്ള മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വെളിപ്പെടുത്തിയത്.ഇന്ത്യാ വിരുദ്ധ വാർത്തകൾക്ക് പ്രശസ്തമായ കാരവാനിലെ റിപ്പോർട്ടറാണ് വിദ്യ കൃഷ്ണൻ.











Discussion about this post