ഡല്‍ഹി: കൊറോണ വൈറസ് 2021 വരെ നിലനില്‍ക്കുമെന്നും അതിന്റെ വ്യാപനം തടയാന്‍ റാപ്പിഡ് ടെസ്റ്റുകള്‍ കൊണ്ടുമാത്രമേ കഴിയൂവെന്നും ആരോഗ്യ വിദഗ്ദ്ധര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുളള ആശയവിനിമയത്തിനിടെയാണ് ആരോഗ്യ വിദഗ്ധരും പ്രൊഫസര്‍മാരുമായ ആശിഷ് ഷായുടെയും ജൊഹാന്‍ ഗിയേസ്കിയും വെളിപ്പെടുത്തൽ.
ഒരു വര്‍ഷത്തിനുള്ളില്‍ വൈറസിനെ പ്രതിരോധിക്കാനുളള വാക്സിന് കണ്ടെത്താനാവുമെന്നം ഷാ പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ കഴിയുന്നത്ര ലഘൂകരിക്കണമെന്നും കടുത്ത നിയന്ത്രണങ്ങളോടെയുളള ലോക്ക്ഡൗണ്‍ സാമ്പത്തിക മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും പ്രൊഫ.ഗിയേസ്കി അഭിപ്രായപ്പെട്ടു.
Discussion about this post