സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയായ ജോഷിയാണ് മരിച്ചത്.65 വയസ്സായിരുന്നു.
അബുദാബിയിൽ നിന്നും മടങ്ങിയെത്തിയ ജോഷി, കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.പ്രമേഹരോഗം ശല്യം ചെയ്തിരുന്ന ജോഷിയെ കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന സംശയത്തിൽ പതിനെട്ടാം തീയതി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.രോഗം മൂർച്ഛിച്ചതോടെ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം എട്ടായി.












