ഡല്‍ഹി: രാജ്യത്ത് ലോക്ഡൗൺ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിസാമുദ്ദീനില്‍ മതസമ്മേളനം സംഘടിപ്പിച്ചതിന്‍റെ പേരില്‍ വിവാദത്തിലായ തബ്ലീഗിന്
തിരിച്ചടി. തബ്ലീഗ് ജമാഅത്ത് എന്ന സംഘടനയുടെ തലവന്‍ മൗലാന സാദിന്‍റെ സാമ്പത്തിക ഇടപാടുകളില്‍ സിബിഐ അന്വേഷണം നടത്തുകയാണ്. ഹവാല ഇടപാടുകളിലും അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
വിദേശത്ത് നിന്ന് മൗലാന സാദിന് ലഭിക്കുന്ന സാമ്പത്തിക സഹായം സംബന്ധിച്ചുള്ള ചില വിവരങ്ങള്‍ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് സിബിഐ അന്വേഷനത്തിന് തയ്യാറെടുക്കുന്നത്. പ്രധാനമായും വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായം സംബന്ധിച്ചാകും അന്വേഷണം. മൗലാന സാദുമായി ബന്ധപെട്ട കേസുകളുടെ വിവരങ്ങള്‍ സിബിഐ ഡല്‍ഹി പോലീസിന്‍റെ ക്രൈംബ്രാഞ്ചിനോട് ആവശ്യപെട്ടിട്ടുണ്ട്.
നേരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രെറ്റും മൗലാന സാദിന്‍റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിനോട് ആവശ്യപെട്ടിരുന്നു. മെയ് 16 ന് മൗലാന സാദുമായി ഏറെ അടുപ്പമുള്ള മൂര്‍സലീനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രെറ്റ് ചോദ്യം ചെയ്തിരുന്നു. നിസാമുദ്ദീന്‍ മര്‍ക്കസിന് ലഭിക്കുന്ന സാമ്പത്തിക സഹായം വിദേശ സാമ്പത്തിക സഹായം, സംഭാവനകള്‍ അങ്ങനെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കുന്നുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപെട്ട് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. നിലവില്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് തന്നെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപെട്ട പല രേഖകളും കൃതൃമമാണെന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
നേരത്തെ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് മൗലാന സാദിന്‍റെ ഏറ്റവും അടുത്ത അഞ്ച് അനുയായികളുടെ പാസ്പ്പോര്‍ട്ട് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത നടപടി.
Discussion about this post