സൈനിക ശക്തിയും ബലപ്രയോഗവും കൊണ്ട് മുന്നോട്ടു പോകാനുള്ള തീരുമാനം ചൈനയുടെ മറ്റു സുഹൃദ് രാഷ്ട്രങ്ങളുടെ താൽപര്യങ്ങളെ കൂടി ബാധിക്കുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്ക.
അമേരിക്കയിലെ ഉയർന്ന നയതന്ത്രജ്ഞരിൽ ഒരാളായ ഡേവിഡ് സ്റ്റിൽവെല്ലാണ് ഈ പ്രഖ്യാപനവുമായി മുന്നോട്ടുവന്നത്.ഇന്ത്യ ചൈന അതിർത്തി പ്രശ്നത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ദക്ഷിണ ചൈനാ കടലിലുള്ള ചൈനയുടെ സൈനിക താൽപര്യവും, ഹോങ്കോങ്ങിൽ, ബലം പ്രയോഗിച്ചുള്ള പുതിയ സുരക്ഷാ നിയമം അടിച്ചേൽപ്പിക്കലുമെല്ലാം ചൈനയുടെ നയമാണ് വ്യക്തമാക്കുന്നത്.ഗൗരവത്തോടെ ഡോക്ലാം വിഷയം കൈകാര്യം ചെയ്യണമെന്ന് ഡേവിഡ് സ്റ്റിൽവെൽ ചൈനയെ ഉപദേശിച്ചു.











