റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയിലെ 1581 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.ഇതോടെ സൗദി അറേബ്യയിലുള്ള ആകെ രോഗബാധിതരുടെ എണ്ണം 81,766 ആയി വർദ്ധിച്ചു. ഇന്നു മാത്രം 17 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്.
സൗദി അറേബ്യയിലെ കൊറോണയുടെ വ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മക്കയിലും ജിദ്ദയിലും ഏഴ് വീതം പേരും മദീനയിൽ ഒരാളും ദമാമിൽ രണ്ടു പേരുമാണ് ഇന്ന് കൊറോണ ബാധിച്ചു മരിച്ചത്.ആകെ രോഗം സ്ഥിരീകരിച്ചവരിൽ 57,013 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.ഇന്ന് മാത്രം 2460 പേർ സൗദി അറേബിയിൽ കൊറോണയിൽ നിന്നും സുഖം പ്രാപിച്ചു.ഇനിയാകെ 24,295 ആളുകൾ മാത്രമാണ് സൗദിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്
Discussion about this post