പത്തനംതിട്ട: പ്രതി സി.പി.എമ്മുകാരനായാല്‍ പാമ്പിനെ കൊണ്ട് കൊല്ലിച്ചയാളെയും രക്ഷിക്കുന്നതാണ് പാര്‍ട്ടി നയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മറ്റിയുടെ മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പാമ്പിനെ ഉപയോഗിച്ച് പ്രമാദമായ കൊലപാതകം നടത്തിയ പ്രതി സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. അയാളെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയതും സി.പി.എമ്മാണ്. പൊലീസും സര്‍ക്കാരിന്റെ മറ്റു സംവിധാനങ്ങളും ദാുരണ കൊലപാതകത്തിലെ പ്രതിയെ സഹായിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം കണ്ട ഏറ്റവും നീചമായ കൊലപാതകത്തിലെ പ്രതിയെ രക്ഷിക്കാന്‍ സി.പി.എം തയാറായി. നില്ക്കക്കളളിയില്ലാതെ വന്നപ്പോള്‍ തള്ളിപ്പറയേണ്ടി വന്നു. കൊറോണ കാലത്ത് പോലും സി.പി.എമ്മിന് ഇതു കഴിയുന്നുണ്ടല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post