നാസ പുതിയതായി വികസിപ്പിച്ചെടുത്ത വെന്റിലേറ്റർ വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് മൂന്ന് ഇന്ത്യൻ കമ്പനികളെ തെരഞ്ഞെടുത്തു. മൂന്ന് ഇന്ത്യൻ കമ്പനികളും 8 അമേരിക്കൻ കമ്പനികളും ഉൾപ്പെടെ 13 അന്താരാഷ്ട്ര കമ്പനികളെയാണ് വൻതോതിൽ വെന്റിലേറ്റർ ഉല്പാദിപ്പിക്കാൻ വേണ്ടി നാസ തെരഞ്ഞെടുത്തിരിക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാൻ വേണ്ടി അത്യാധുനിക സംവിധാനങ്ങളുള്ള ഈ വെന്റിലേറ്റർ 37 ദിവസം കൊണ്ടാണ് നാസയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്.
Discussion about this post