Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യയില്‍ ഏറ്റവും ശക്തമായി ജാതിവ്യവസ്ഥ നിലനില്‍ക്കുന്നത് കശ്മീര്‍ മുസ്ലീങ്ങളുടെ ഇടയില്‍-ശശി ശങ്കര്‍ മക്കര എഴുതുന്നു

by Brave India Desk
May 30, 2020, 09:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശശി ശങ്കര്‍ മക്കര
ലോകത്തെല്ലായിടത്തും തടാകങ്ങള്‍ പൊതു സ്വത്താണ്. അതായത് സര്‍ക്കാരിന്റെത്.. പക്ഷെ കാശ്മീരിലെ പ്രസിദ്ധമായ ദാല്‍ തടാകം ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെതാണ്. കയ്യേറിയതല്ല. നിയമപരമായി തന്നെ കൈവശം വെക്കുന്നതാണ്. മറിച്ചു വില്ക്കുകയും ചെയ്യാം. തടാകത്തിനു സമീപമുള്ള പ്രധാനപ്പെട്ട റോഡുകള്‍ക്കരികില്‍ സര്ക്കാരിന്റെ കൈവശം ഇപ്പോഴുള്ള പ്രദേശം എല്ലാം കൊമ്പെന്‍സേഷന്‍ നല്കി ഒഴിപ്പിച്ചെടുത്തതാണ്. ഇപ്പോഴും പല മേഖലയിലും ഹൗസ് ബോട്ടില്‍ താമസിക്കുന്നവരെ കരയില്‍ സ്ഥലവും വീടും നല്കി പുനരധിവസിപ്പിക്കുന്ന പദ്ധതി നടക്കുന്നുണ്ട്. ധനസഹായം കേന്ദ്ര സര്ക്കാരിന്റെതാണെന്നു പറയേണ്ടതില്ലല്ലോ.

ഭൂമിയുടെ അതിര്‍ത്തിയായി ഒരു പ്രത്യേക തരം പുല്ല് നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഇവിടെ വെള്ളത്തില്‍ തന്നെ പച്ചക്കറി കൃഷി ചെയ്യുന്നവരും ഉണ്ട്. പ്രത്യേക രീതിയില്‍ തട്ടുകള്‍ ഉണ്ടാക്കി, അതായത്, കൃത്രിമമായി കരയുണ്ടാക്കി, അതിനു മുകളില്‍ ആണ് കൃഷി. കാരറ്റ്, കാബേജ്, തുടങ്ങി തണ്ണീര്‍ മത്തന്‍ വരെ കൃഷി ചെയ്യും.

Stories you may like

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

ഞങ്ങള്‍ പോയ സമയം കാര്യമായ കൃഷി ഇല്ലായിരുന്നു. water lilly എന്ന് പറയുന്ന ആമ്പല്‍ കൃഷി ഇപ്പോഴും നടക്കുന്നുണ്ട്. അതിന്റെ പൂ മാത്രമല്ല, ഇലയും, തണ്ടും എല്ലാം ഉപയോഗിക്കുന്നുണ്ട്.
തൃപ്പൂണിത്തുറയിലെ ഭാരത് കേഫില്‍ നിന്ന് ലഭിക്കുന്ന താമര വളയം ഓര്‍മ വരുന്നു.
എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് വെള്ളത്തില്‍ കൃഷി ചെയ്യുന്നത്? കരയില്‍ കൃഷി ചെയ്താല്‍ പോരെ? ഈ ചോദ്യത്തിന് കശ്മീരികളുടെ ഉത്തരം, ഇത് കുറെ നൂറ്റാണ്ടുകളായി നടക്കുന്നതാണെന്ന് മാത്രം.
ഇതിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിച്ചു ഇറങ്ങിയപ്പോള്‍ ചെന്നെത്തിയത് ഒരു പുലി മടയില്‍ തന്നെ കാശ്മീരി മുസ്ലീങ്ങളുടെ ഇടയിലെ ജാതി വ്യവസ്ഥയില്‍. ഇന്ത്യയില്‍ ഒരു പക്ഷെ ഏറ്റവും ശക്തമായി ജാതി വ്യവസ്ഥ നില നില്ക്കുന്നത് കാശ്മീരി മുസ്ലീങ്ങളുടെ ഇടയിലാണെന്നു പറഞ്ഞാല്‍ കാശ്മീരിന് പുറത്തുള്ളവര്‍ വിശ്വസിച്ചേക്കില്ല. പക്ഷെ, അതാണ് യാഥാര്ത്ഥ്യം .

സുന്നി, ഷിയാ, തുടങ്ങിയ ഇസ്ലാമിലെ വിവിധ വിഭാഗങ്ങളെപ്പറ്റിയല്ലാ, ഇവിടെ പരാമര്‍ശിക്കുന്നത്.
ഇസ്ലാമിലേക്ക് വരുന്നതിനു മുന്പ് അവര്ക്കുണ്ടായിരുന്ന ജാതികളൊക്കെ ഇപ്പോഴും അതേപടി നില നില്ക്കുന്നു എന്നാണു ഒരു വിശകലനം. ഇതിനു പുറമേ പതിനാലാം നൂറ്റാണ്ടിനു ശേഷം വന്ന വിവിധ മുസ്ലിം ഭരണാധികാരികളും അതാത് കാലത്തെ മുന്നോക്കക്കാരും ജനങ്ങളില്‍ ഓരോ വിഭാഗത്തെയും അവരുടെ തൊഴില്‍ അനുസരിച്ച് പ്രത്യേക പേരുകള്‍ വിളിക്കുകയും അതൊക്കെ പിന്നീട് ജാതികള്‍ പോലെ ആവുകയും ചെയ്തിട്ടുണ്ട് എന്നും പറയുന്നു. ഏതായാലും വിവാഹം കഴിക്കുന്നതൊക്കെ ഏകദേശം നൂറു ശതമാനവും ജാതി നോക്കി തന്നെ. കശ്മീരിലെ പുതിയ തലമുറ വിവാഹ പരസ്യങ്ങളിലും ജാതി രേഖപ്പെടുത്താറുണ്ട്. വെറുതെ സമയം കളയേണ്ടല്ലോ. കശ്മീരിലെ ജാതികളെപ്പറ്റിയുള്ള ഒരു ആധികാരിക ഗ്രന്ഥമാണ് ഈ അടുത്ത കാലത്ത് അന്തരിച്ച സാമൂഹ്യ ശാസ്ത്രജ്ഞനായ Bashir Ahmed Dabla എഴുതിയ Directory of Caste in Kashmir. അദ്ദേഹം കാശ്മീരിലെ മുസ്ലിം ജാതികളെ മൂന്നാക്കി തിരിച്ചിട്ടുണ്ട്.

1.ആദ്യത്തേത് സെയ്ദ്,അല്ലെങ്കില്‍ സയ്യിദ് എന്ന വിഭാഗമാണ്. ഇതില്‍ പെടുന്നവരാണ് ഗിലാനി, ജിലാനി,അന്ദ്രാബി, കാദ്രി, ഹാംദാനി,ബുഖാരി, ഷാ, എന്നിവര്‍. സയ്യിദുകള്‍ പ്രവാചകന്റെ പിന്തുടര്ച്ച അവകാശപ്പെടുന്നവരാണ് ഇവര്‍ കേരളത്തിലും ലക്ഷദ്വീപിലും ഒക്കെ ഉണ്ട്.. പാണക്കാട് തങ്ങള്‍ കുടുംബം ഈ പാരമ്പര്യം അവകാശപ്പെടുന്നവരാണ്. അതുകൊണ്ടാണ് പേരിനു മുന്പി ല്‍ സയ്യിദ് എന്ന് ചേര്ക്കുന്നത്. ഇവര്ക്ക് പൌരോഹിത്യം സ്വാഭാവികം. ഇവരുടെ പൂര്വികന്മാര്‍ മദീനയില്‍ നിന്ന് മധ്യേഷ്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് മതപ്രചാരണത്തിനായി പോവുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് എത്തുകയും ചെയ്തവരാണ്. ഉദാഹരണമായി പാണക്കാട് തങ്ങള്‍ കുടുംബം കേരളത്തില്‍ എത്തിയത് യെമനില്‍ നിന്നാണെന്നു പറയപ്പെടുന്നു. ഗിലാന്‍ എന്നത് ഇറാനിലെ ഒരു സ്ഥലമാണ്. അവിടെ നിന്നാണ് കാശ്മീര്‍ വിഘടനവാദി നേതാവായ സയ്യിദ് അലി ഷാ ഗിലാനിയുടെ കുടുംബം വരുന്നത്. ബുഖാര എന്ന സ്ഥലം ഇപ്പോള്‍ ഉസ്ബക്കിസ്ഥാനിലാണ്. കശ്മീരിലെ ഇപ്പോഴത്തെ (2018)വിദ്യാഭ്യാസ മന്ത്രി സയ്യിദ് അല്താ്ഫ് ബുഖാരി ആണ്. സ്ഥലപ്പേരു മാത്രമല്ല, ഇവയൊക്കെ ഓരോ ഗോത്ര സംജ്ഞകള്‍ കൂടി ആണ്. (പാണക്കാട് കുടുംബം ശിഹാബുദ്ദീന്‍ ഗോത്രത്തില്‍ പെട്ടവരാണ്. അത് ലോപിച്ചാണ് ശിഹാബ് ആയതു.). .ചുരുക്കി പറഞ്ഞാല്‍ ഈ വിഭാഗം പൂര്ണ!മായും കാശ്മീരിന് പുറത്തു നിന്ന് ഇസ്ലാംമത പ്രചരണാര്‍ത്ഥം എത്തിയവരാണ്. പൌരോഹിത്യം കൂടാതെ ഇസ്ലാമിക ഭരണത്തില്‍ ദീര്‍ഘ കാലം കശ്മീരിലെ എല്ലാ ഉന്നത പദവികളും വഹിച്ചിരുന്നത് ഈ വിഭാഗക്കാരായിരുന്നു. കശ്മീരിലെ സവര്‍ണ വിഭാഗം.

2. രണ്ടാമത്തെ വിഭാഗം ‘തൊഴില്‍ ജാതികള്‍’ ( Occupational castes)ആണ്. ഭട്ട്,ലോനെ,വാണി തുടങ്ങിയ പേരുകള്‍(surname) ഉള്ളവര്‍. സയ്യിദ് ജാതി പേരുകള്‍ ഗോത്രത്തെ പ്രതിനിധീകരിക്കുന്നു എന്ന് നേരത്തെ പറഞ്ഞു. പക്ഷെ രണ്ടാമത്തെ വിഭാഗം ഗോത്ര സംജ്ഞകള്‍ അല്ല. ഇവ തൊഴില്‍ പേരുകള്‍ ആണ്. ജര്ഗര്‍(Zargar) എന്ന പേര് സ്വര്ണപ്പണിക്കാരുടെ ആണ്. ഈ പേര് കണ്ടാല്‍ അവര്‍ ഇപ്പോഴും സ്വര്‍ ്ണപ്പണി ചെയ്യുന്നവരോ അല്ലെങ്കില്‍ അങ്ങിനെ ചെയ്തിരുന്നവരുടെ അനന്തര തലമുറയോ ആയിരിക്കും.

3. ഏറ്റവും താഴെ service castes എന്ന് Dabla വിളിക്കുന്ന സേവന ജാതികള്‍ ആണ്.വാസ,ഗനി,ഭംഗി, സോഫി, ഷേക്ക് തുടങ്ങിയ പേരുകള്‍. ഷേക്ക് എന്നത് surname ആയി കണ്ടാല്‍ അത് തൂപ്പുകാര്‍ ആണ്. അതെ സമയം മുന്‍ മുഖ്യമന്ത്രി ഷേക്ക് അബ്ദുല്ലയെപോലെ പേരിന്റെ ആദ്യഭാഗത്ത് ഷേക്ക് ചേര്ത്താല്‍ അവര്‍ പണ്ട് പണ്ഡിറ്റ്കള്‍ ( ബ്രാഹ്മണര്‍) ആയിരുന്നവര്‍ ആണ്.

Dablaയുടെ വര്‍ഗീകരണത്തില്‍ ഒന്നും പെടാത്തവരാണ് നാടോടികളായ ഗുജ്ജറുകളും ബക്കര്‍ വാലികളും.കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ബാക്കര്‍്വാലി ആയിരുന്നു.കശ്മീര്‍ താഴ്‌വരയില്‍ ആടിനെ മേച്ചു നടന്നു, ശൈത്യ കാലം ആവുമ്പോള്‍ ജമ്മുവിലേക്ക് പോകുന്നവര്‍.സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവര്‍. ..’കാശ്മീരില്‍ ഞങ്ങള്‍ ദളിതരും ജെമ്മുവില്‍ ഞങ്ങള്‍ മുസ്ലീങ്ങളും ആണ് ‘എന്നാണ് അവരുടെ നേതാക്കള്‍ പറയുന്നത്. എന്ന് വെച്ചാല്‍ രണ്ടു സ്ഥലത്തും വിവേചനം ഉണ്ട് എന്ന്. ജമ്മുവില്‍ അവരെ മുസ്ലീങ്ങള്‍ ആയെങ്കിലും അംഗീകരിക്കുന്നുണ്ട്. കാശ്മീരില്‍ അതുമില്ല.
‘ഭൂമി ഇല്ലാത്തവര്‍’ എന്ന പ്രയോഗം കാശ്മീരിലെ സവര്‍ണ വിഭാഗങ്ങള്‍ താഴ്ന്ന ജാതികളെ അവഹേളിക്കാന്‍ സാധാരണ ഉപയോഗിക്കുന്നതാണ്.

ഇന്ത്യയില്‍ മുസ്ലീങ്ങളുടെ ഇടയിലും ക്രിസ്ത്യാനികളുടെ ഇടയിലും ജാതി സമ്പ്രദായം കണ്ടാല്‍ അതൊക്കെ അവര്‍ മത പരിവര്‍ത്തനത്തിന് മുമ്പുള്ള പഴയ ഹിന്ദു സമ്പ്രദായം തുടരുന്നത് കൊണ്ടാണെന്നാണ് ഇന്ത്യന്‍ ചരിത്രകാരന്മാരുടെ ഒരു സ്ഥിരം ഡയലോഗ്.( അപ്പോള്‍ മത പരിവര്ത്തനം കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല അല്ലെ, എന്ന് ചോദിക്കരുത്).ഈ വാദത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുന്നതാണ് കശ്മീരിലെ സയ്യിദ് വിഭാഗങ്ങളുടെ ജീവിത രീതി. ഇവര്‍ ഒരു കാലത്തും ഹിന്ദുക്കള്‍ ആയിരിക്കുകയോ ഹിന്ദു സവര്‍ണ വിഭാഗങ്ങളില്‍ നിന്നു വന്നവരോ അല്ല. നേരത്തെ സൂചിപ്പിച്ച പോലെ മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇസ്ലാമിന്റെ ഏറ്റവും പരിശുദ്ധ രൂപം പ്രചരിപ്പിക്കുകയും സ്വന്തം ജീവിതത്തില്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍. മാത്രമല്ല പ്രവാചകന്റെ പാരമ്പര്യം അവകാശപ്പെടുന്നവരും. പക്ഷെ ഇവര്‍ കശ്മീരിലെ മറ്റു വിഭാഗങ്ങളുമായി വിവാഹ ബന്ധം സ്ഥാപിക്കില്ല എന്ന് മാത്രമല്ല, സാമൂഹിക ചടങ്ങുകളില്‍ പിന്നോക്ക വിഭാഗങ്ങളെ അടുപ്പിക്കാറുമില്ല. അപൂര്വമായി പ്രേമ വിവാഹത്തിലൂടെ വധുവായി എത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാരെ കുടുംബത്തിലെ ഒരു ചടങ്ങിനും ക്ഷണിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിനെപ്പറ്റി ഒരു എഴുത്തുകാരന്‍ അടുത്ത കാലത്ത് സൂചിപ്പിച്ചിട്ടുണ്ട്.

ദാല്‍ തടാകത്തിലെ കൃഷിയും ജാതിയുമായി എന്താണ് ബന്ധം എന്നല്ലേ? അതിലേക്കു വരാം.

ജാതി ശ്രേണിയില്‍ ഏറ്റവും താഴെ നില്ക്കു ന്നവര്ക്ക് സ്വന്തമായി ഭൂമി ഇല്ലായിരുന്നു. അങ്ങനെയുള്ള ഒരു ജാതിയാണ് ദാല്‍ തടാകത്തിലും ജ്ജെലം നദിയിലും വസിക്കുന്ന ഹന്ജികള്‍ (Hanji). ഒരു കാലത്ത് ഏറ്റവും താഴ്ന്ന ജാതികള്‍ ആയി കരുതിയിരുന്നവര്‍ .മീന്‍ പിടുത്തം,കടത്തു, വഞ്ചി നിര്‍മ്മാണം തുടങ്ങി പുഴയുമായി ബന്ധപ്പെട്ട തൊഴിലില്‍ എര്‌പെട്ടിരുന്നവര്‍. ഇപ്പോഴും വലിയ മാറ്റമൊന്നും ഇല്ല. മറ്റു ജീവിത മാര്ഗങ്ങള്‍ ഒന്നും ഇല്ലാത്തവര്‍. സ്വാഭാവികമായും ഭൂമിയില്‍ താമസിക്കാന്‍ അവകാശമില്ലാത്തവര്ക്ക് വെള്ളത്തില്‍ താമസിച്ചല്ലേ പറ്റൂ. ഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുവാദം ഇല്ലാത്തവര്‍ വെള്ളത്തില്‍ കൃഷി ചെയ്യുന്നു. അത്ര തന്നെ.ലോകത്തൊരിടത്തും മുക്കുവരോ നവികരോ കടത്തുകാരോ വള്ളങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളവരോ സ്ഥിരമായി ഒരേ സ്ഥലത്ത് വള്ളത്തില്‍ താമസിക്കുന്നത് കണ്ടിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ ആദ്യം കാണേണ്ട സ്ഥലങ്ങളില്‍ ഒന്ന് കേരളം ആണ്. കരയില്‍ സമ്മേളനം നടത്താന്‍ അനുവാദമില്ലാത്തതുകൊണ്ട് കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തില്‍ സമ്മേളനം നടത്തിയ ചരിത്രമൊക്കെ നമുക്കും ഉണ്ടെങ്കിലും. പക്ഷെ ഹന്‍ജികള്‍ കുറെ നൂറ്റാണ്ടുകളായി ബോട്ടുകളില്‍ താമസിക്കാന്‍ തുടങ്ങി എന്നാണ് പറയുന്നത്.

പിന്‍കുറിപ്പ്: കശ്മീരികളുടെ ഭക്ഷണവും ഭക്ഷണ രീതിയുമാണ് വസ്വാന്‍..ഇതിനു സമാനമായ രീതി അറബ് രാജ്യങ്ങളിലും നമ്മുടെ ഹൈദരാബാദിലും ഒക്കെ ഉണ്ട്. സദ്യകളില്‍ ഒരു വലിയ ചെമ്പ്‌പ്ലേറ്റിന് ചുറ്റുമിരുന്നു നാലു പേര്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന രീതിയാണിത്. ഇസ്ലാം, സാഹോദര്യത്തിനു നല്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് വസ്വാന്‍. സമൂഹത്തിലെ ഏതു ശ്രേണിയില്‍ പെട്ടവര്‍ ആണെങ്കിലും ഒരുമിച്ചിരുന്നു ഒരു പ്ലേറ്റില്‍ നിന്ന് ആഹാരം കഴിക്കുന്നു എന്ന മഹനീയ മാതൃക. കുറെ വര്ഷ്ങ്ങള്ക്കു മുന്പ് പങ്കെടുത്ത ഒരു സയ്യിദ് കുടുംബത്തിലെ വിവാഹ ചടങ്ങിനെപ്പറ്റി ഡബ്ല എഴുതിയിട്ടുണ്ട്. ഭക്ഷണ സമയത്ത് മൂന്നു സയ്യിദ് യുവാക്കളോടൊപ്പം ഒരു ബാര്‍ബര്‍ ആണ് ഇരുന്നത്. ഇത് സഹിക്കാന്‍ പറ്റാതിരുന്ന യുവാക്കള്‍ മൂന്നു പേരും എഴുന്നേറ്റു പോയി. വിട്ടുകൊടുക്കാന്‍ തയ്യാറില്ലാത്ത ബാര്‍ബര്‍ എഴുന്നേറ്റു നിന്ന് ബഹളം വെച്ചു. അതെ തുടര്ന്ന് സയ്യിദ് സമുദായത്തിലെ മുതിര്ന്ന പലരും ബാര്ബറോടൊപ്പം ഭക്ഷണം കഴിക്കാന്‍ തയ്യാറായി വന്നു. പക്ഷെ കക്ഷി സമ്മതിച്ചില്ല. എഴുന്നേറ്റു പോയ മൂന്നു ചെറുപ്പക്കാരും തിരികെ വന്നാലേ താന്‍ ഭക്ഷണം കഴിക്കൂ എന്ന് വാശി പിടിച്ചൂ. മറ്റുള്ളവരുടെ സമ്മര്ദം മൂലം ചെറുപ്പക്കാര്‍ക്ക് ബാര്‍ബറോടൊപ്പം ഭക്ഷണം കഴിക്കേണ്ടി വന്നു.
ഇനി കല്യാണം ബാര്‍ബറുടെ വീട്ടില്‍ ആയിരുന്നു എങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ല. കാരണം സയ്യീദുകള്‍ അവിടെ നിന്ന് ഭക്ഷണം കഴിക്കാനേ പോകില്ല.

Share20
Tweet
Send
Share

Latest stories from this section

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

Latest News

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies