ഹരിപ്പാട് : ആലപ്പുഴയിലെ ഹരിപ്പാടിൽ പുൽഗാവ് മൈൻ സ്ഫോടനത്തിൽ വീരമൃത്യു വരിച്ച ജവാന്റെ സ്മൃതിമണ്ഡപം തകർത്തു. മേജർ മനോജ് കുമാറിന്റെ സ്മൃതിമണ്ഡപമാണ് കഴിഞ്ഞ ദിവസം അജ്ഞാതൻ തകർത്തത്. മനോജ് കുമാറിന്റെ ബലിദാന ദിനം കൂടിയായിരുന്ന ദിവസമാണ് അക്രമം നടന്നത്.പുലർച്ചെ മനോജ് കുമാറിന്റെ പിതാവ് പുറത്തിറങ്ങിയപ്പോഴാണ് സ്മൃതമണ്ഡപത്തിന്റെ ചില്ലുകൾ തകർന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
മനോജ് കുമാറിന്റെ പിതാവ് അറിയിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.കാർത്തികപ്പള്ളിയിലുള്ള ജവാന്റെ വീടിനോട് ചേർന്നായിരുന്നു സ്മൃതിമണ്ഡപം ഉണ്ടായിരുന്നത്.സർക്കാരിൽ നിന്നും മനോജ് കുമാറിന് ലഭിച്ച വീടും സ്ഥലവുമാണിത്.മേജർ മനോജ് കുമാറിന്റെ മാതാപിതാക്കളാണ് ഇപ്പോൾ ആ വീട്ടിൽ താമസിക്കുന്നത്
Discussion about this post