വെട്ടുകിളികളെ നശിപ്പിക്കാൻ ഡ്രോൺ ഉപയോഗിച്ച് രാജസ്ഥാൻ സർക്കാർ.ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെയുള്ള സമയത്തായിരുന്നു ജില്ലയിലെ ഡ്രോൺ വഴിയുള്ള കീടനാശിനി പ്രയോഗം.ആഴ്ചയിൽ രണ്ടു തവണയാണ് ഡ്രോൺ ഉപയോഗിച്ച് ജയ്പൂരിൽ വെട്ടുകിളികളെ നശിപ്പിക്കുന്നത്.വെട്ടുകിളികളെ കൊല്ലുന്നതിനു വേണ്ടി കേന്ദ്ര സർക്കാരാണ് ഡ്രോണുകൾ വിട്ടുതന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ജില്ലയിൽ 10:30 വരെ ശക്തമായ മഴയുണ്ടായിരുന്നുവെന്നും അതിനാൽ ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ നടക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നെന്നും ജയ്‌പൂരിലെ കാർഷിക മേഖലയുടെ ഡെപ്യൂട്ടി ഡയറക്ടറായ ബിആർ കഡ്വാ പറഞ്ഞു.ശനിയാഴ്ച അർദ്ധരാത്രി തുടങ്ങിയ ഉദ്യമം ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് അവസാനിപ്പിക്കാനായത്.105 ഹെക്ടറുകളിലെ വെട്ടുകിളികളെ മാത്രമേ നശിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നും ബാക്കിയുള്ള ഇടങ്ങളിലേക്ക് ഇനിയും എത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









