ലോക്ഡൗൺ പടിപടിയായി ഇല്ലാതാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിൽ വരുത്തുന്ന ഇളവുകൾ ഇന്നറിയാം.കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കേരളത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങളെയും ഇളവുകളെയും കുറിച്ച് സംസ്ഥാന സർക്കാർ ഇന്ന് തീരുമാനമെടുക്കും.
മുഖ്യമന്ത്രിയും ആഭ്യന്തര, ആരോഗ്യ വകുപ്പിലെ മറ്റ് ഉന്നതരും ചേരുന്ന യോഗത്തിൽ ഇന്ന് വ്യക്തമായ നടപടികൾ എടുക്കും.അന്തർസംസ്ഥാന യാത്രകൾ, ആരാധനാലയങ്ങളുടെ പ്രവർത്തനം എന്നിവയിലടക്കം കൂടിയാലോചനകൾക്ക് ശേഷം വിശദമായ തീരുമാനമെടുക്കും.മാളുകളിലും ഹോട്ടലുകളിലും ഒരേ സമയം പരമാവധി എത്ര പേർക്ക് പ്രവേശിക്കാമെന്നതടക്കമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കൂടിയാലോചിച്ച ശേഷം പ്രഖ്യാപിക്കും.
Discussion about this post