പൊതു ഗതാഗതമടക്കം ലോക്ഡൗൺ പടിപടിയായി ഇളവ് ചെയ്യപ്പെടുന്നു.മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ, ജില്ലയ്ക്ക് പുറത്തേക്ക് ബസ് സർവീസ് അനുവദിക്കാൻ തീരുമാനിച്ചു.ജൂൺ എട്ടാം തിയതി മുതൽ, അന്തർജില്ലാ ബസ് സർവീസുകൾ ആരംഭിക്കും.യാത്രാനിരക്കിൽ 50 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നും, സുരക്ഷിതത്വം മുൻനിർത്തി യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും യോഗം തീരുമാനിച്ചു. ബസുകളിലെ പകുതി സീറ്റിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂ.
ആരാധനാലയങ്ങളും ഹോട്ടലുകളും തുറക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അവലോകന യോഗത്തിന് ശേഷം വൈകുന്നേരം ആയിരിക്കും മുഖ്യമന്ത്രി ഇളവുകൾ പ്രഖ്യാപിക്കുക.











