ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ വ്യാജ രേഖ ചമച്ച കേസില്‍ അറസ്റ്റിലായ യുപി കൊണ്ഗ്രെസ്സ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന് ജാമ്യം ഇല്ല. അജയ് കുമാര്‍ ലല്ലു തിങ്കളാഴ്ച പ്രത്യേക എംപി-എംഎല്‍എ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ഇത് നിരസിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്കായി ആയിരം ബസുകള്‍ ഉണ്ടെന്നുള്ളതിന്റെ തെളിവായി ബസ്സുകളുടെ രേഖകള്‍ വ്യാജമായി ഉണ്ടാക്കി എന്നതാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കേസ്.
കുറ്റകൃത്യങ്ങള്‍ ഗുരുതരമാണെന്നും ലല്ലുവിനെതിരെ മതിയായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പ്രഥമ ദൃഷ്ട്യാ ഇതിന്റെ പങ്കാളിത്തം വ്യക്തമാണെന്നും പ്രത്യേക ജഡ്ജി പി കെ റായ് പറഞ്ഞു. ‘ഈ അവസ്ഥയില്‍, അന്വേഷണം ഇപ്പോഴും നടക്കുമ്പോള്‍, അദ്ദേഹത്തെ ജാമ്യത്തില്‍ വിടാന്‍ ഒരു കാരണവുമില്ല,’ ജഡ്ജി വ്യക്തമാക്കി.
Discussion about this post