കോവിഡിനെ നേരിടാൻ ഇന്ത്യ കർശനമായ നടപടികളാണ് സ്വീകരിച്ചത്,പക്ഷേ സമ്പദ്‌വ്യവസ്ഥയെ കൂടി മനസ്സിൽ കണ്ടു കൊണ്ടാണ് അവ നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സമ്പദ്‌വ്യവസ്ഥയുടെ വേഗവും, ജനങ്ങളുടെ ജീവനും സുരക്ഷിതത്വവും ഒരു പോലെ പരിഗണിച്ചുള്ള നടപടികളാണ് രാജ്യം നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ വാർഷിക സമ്മേളനത്തിൽ വീഡിയോ കോൺഫറൻസ് വഴി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സാമ്പത്തിക വളർച്ചയുടെ വേഗം തിരികെ പിടിക്കുമെന്നും, ഇതിനു വേണ്ടി സർക്കാർ ഫലപ്രദമായ സാമ്പത്തിക പരിഷ്കരണ നടപടികൾ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യം ലോക്ഡൗണിൽ നിന്ന് അൺലോക്കിന്റെ ഒന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്നും സമ്പദ്‌വ്യവസ്ഥയുടെ നല്ലൊരു ഭാഗം തുറക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.












Discussion about this post