റാഞ്ചി : ജാർഖണ്ഡിലെ സാരന്ദയിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 16 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. തലക്ക് 1.5 കോടി വിലയിട്ടിരുന്ന ഒരു ഭീകരനും ഇതിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മേഖലയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ 21 കമ്മ്യൂണിസ്റ്റ് ഭീകരർ ആണ് കൊല്ലപ്പെട്ടത്.
അനൽ-ദ, തൂഫാൻ, രമേശ് തുടങ്ങിയ ഒന്നിലധികം അപരനാമങ്ങളിൽ അറിയപ്പെടുന്ന മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായ പാതിറാം മാജി എന്നാൽ കമ്മ്യൂണിസ്റ്റ് ഭീകരന്റെ തലയ്ക്ക് സർക്കാർ ഒന്നരക്കോടി രൂപ വിലയിട്ടിരുന്നു. വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടതായി സുരക്ഷാസേന സ്ഥിരീകരിച്ചു. സരന്ദ വനത്തിനുള്ളിൽ ഏഴ് മണിക്കൂർ നീണ്ട വെടിവയ്പ്പിലൂടെ ആണ് ഇന്ന് സുരക്ഷാസേന ദൗത്യം പൂർത്തിയാക്കിയത്.
വ്യാഴാഴ്ച ഇതേ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു കോടി രൂപ തലയ്ക്കു വിലയിട്ടിരുന്ന ഒരു ഭീകരൻ ഉൾപ്പെടെ 15 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചിരുന്നു. ഇതേ ഓപ്പറേഷന്റെ തുടർച്ചയാണ് വെള്ളിയാഴ്ച നടന്നത്. കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റ് ഭീകരരിൽ നിന്നും സുരക്ഷാ സേന അത്യാധുനിക
ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.












Discussion about this post