റായ്പൂരിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ടി20-യിൽ ഡാരിൽ മിച്ചലിന്റെ വിക്കറ്റ് നേടിയതിന് പിന്നാലെ ശിവം ദുബെയുടെ ഒരു റെക്കോഡ് കണക്ക് ചർച്ചയാകുകയാണ്. ടി 20 യിൽ അവസാനം എറിഞ്ഞ 7 പന്തുകൾക്കിടയിൽ 3 വിക്കറ്റുകൾ പിഴുതാണ് ദുബെ ഞെട്ടിച്ചത്.
റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ ന്യൂസിലൻഡ് മികച്ച രീതിയിൽ ബാറ്റ് ചെയ്തെങ്കിലും ശിവം ദുബെയുടെ മിച്ചലിന്റെ വിക്കറ്റ് വീഴ്ത്തിയത് നിർണായകമാകും. ക്രീസിൽ തുടർന്നാൽ അപകടകാരിയാകുന്ന താരമാണ് മിച്ചൽ എന്നത് ഏകദിന പരമ്പരയിൽ നമ്മൾ കണ്ടതായിരുന്നല്ലോ.
അവസാനം എറിഞ്ഞ 7 പന്തുകൾക്കിടയിൽ 3 വിക്കറ്റുകൾ വീഴ്ത്തിയ ദുബൈയുടെ ഈ സ്കില്ലിന് ശരിക്കും കൈയടി കൊടുക്കേണ്ടതാണ്. ഒരു ബോളർ എന്ന നിലയിൽ നായകന്മാർ പലപ്പോഴും താരത്തെ ഉപയോഗിക്കുന്നത് കുറവാണ്. എന്നിട്ടും കിട്ടുന്ന അവസരത്തിൽ അയാൾ തിളങ്ങുന്നു.
18 റൺസെടുത്തു നിൽക്കെ ദുബെയുടെ പന്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നൽകിയാണ് മിച്ചൽ മടങ്ങിയത്.













Discussion about this post