റായ്പൂരിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ രണ്ടാം ടി20-യിൽ ഇന്ത്യൻ ആരാധകർക്ക് നിരാശ നൽകി സഞ്ജു സാംസൺ പുറത്തായി. 209 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സഞ്ജു വെറും 6 റൺസെടുത്ത് ആദ്യ ഓവറിൽ തന്നെ മടങ്ങി.
മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തന്നെ കിട്ടിയ ജീവൻ മുതലാക്കാൻ സഞ്ജുവിന് സാധിച്ചില്ല. നേരിട്ട രണ്ടാം പന്തിൽ തന്നെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഡീപ് സ്ക്വർ ലെഗിൽ ക്യാച്ച് നൽകി സഞ്ജു മടങ്ങേണ്ടത് ആയിരുന്നു. എന്നാൽ കോൺവേ ക്യാച്ച് എടുക്കാതെ ഇരുന്നതോടെ സഞ്ജുവിന് സിക്‌സിൽ ഇന്നിംഗ്സ് തുടങ്ങാനായി.
ശേഷം അഞ്ചാം പന്തിൽ മാറ്റ് ഹെൻറി എറിഞ്ഞ ലെങ്ത് ഡെലിവറിയിൽ ബാറ്റ് വെച്ച സഞ്ജു അനാവശ്യ ഷോട്ടിന് ശ്രമിച്ച് രചിൻ രവീന്ദ്രക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ആദ്യ കളിയിലും നിരാശപ്പെടുത്തി സഞ്ജു ഇന്നും നല്ല സ്കോർ നേടാതെ മടങ്ങിയത് ഇന്ത്യക്ക് ശുഭസൂചനയല്ല, പ്രത്യേകിച്ച് ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ.
ടി20 ലോകകപ്പിന് മുന്നോടിയായി ടീമിൽ സ്ഥാനം ഉറപ്പിക്കാൻ വലിയൊരു ഇന്നിംഗ്സ് ആവശ്യമായിരുന്ന ഘട്ടത്തിലാണ് ഈ നിരാശാജനകമായ പുറത്താകൽ.













Discussion about this post