ന്യൂഡൽഹി : ഡൽഹിയിൽ കനത്ത മഴ തുടരുന്നതിനിടയിലും ഇന്ത്യൻ സേനകൾ റിപ്പബ്ലിക് ദിന പരേഡിന്റെ ഫുൾ ഡ്രസ്സ് റിഹേഴ്‌സൽ നടത്തി. ഇന്ത്യയുടെ അഭിമാനമായ സേനകളുടെ പ്രകടനം കാണുന്നതിനായി മഴയെ വകവയ്ക്കാതെ വൻ ജനക്കൂട്ടവും കാണികളായി തിങ്ങി നിറഞ്ഞിരുന്നു. ഡൽഹിയിൽ ഇന്ന് രാവിലെ മുതൽ തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയ്ക്കിടയിലും നനഞ്ഞ യൂണിഫോമുകളും നനഞ്ഞ ബൂട്ടുകളും ധരിച്ചുകൊണ്ട് ആവേശം ഒട്ടും ചോരാതെ വിവിധ സേനകൾ പ്രകടനം നടത്തി.
77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വലിയ സുരക്ഷാ വിന്യാസങ്ങളും ഡൽഹിയിൽ നടക്കുന്നുണ്ട്. മോശം കാലാവസ്ഥയും കനത്ത തണുപ്പും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലും റിപബ്ലിക് ദിനാഘോഷം ഏറ്റവും ഭംഗിയായി നടത്താനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്. റിഹേഴ്‌സൽ സമയങ്ങളിൽ വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള കർതവ്യ പാതയിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മേഖലയിൽ ശക്തമായ ഒരു പ്രക്ഷുബ്ധത കാരണം ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.












Discussion about this post