നിസർഗ ചുഴലിക്കാറ്റ് നാളെ മഹാരാഷ്ട്ര തീരത്തേക്ക് കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ചുഴലിക്കാറ്റ് നൂറ് കിലോമീറ്റർ വേഗതയിൽ വീശിയടിക്കുമെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനിടയിലൂടെ ജൂൺ 3 ന് നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ വടക്ക് ഭാഗത്തേക്കും ഗുജറാത്തിലെ തെക്കു ഭാഗത്തേക്കും നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇതേതുടർന്ന് മുംബൈയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ധ്രുതഗതിയിലാക്കിയിട്ടുണ്ടെന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ തലവൻ എസ്.എൻ പ്രധാൻ വ്യക്തമാക്കി.രണ്ടു സംസ്ഥാനങ്ങളിലുമായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.
Discussion about this post