ഇലക്ട്രോണിക്സ് നിർമാണരംഗത്ത് ഏറ്റവും അനുകൂലമായ പരിതസ്ഥിതി നിലനിൽക്കുന്നത് ഇന്ത്യയിലാണെന്ന് അവകാശപ്പെട്ടുകൊണ്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകരാഷ്ട്രങ്ങളെ മുഴുവൻ ബാധിച്ചിട്ടുണ്ട്.ഇതേ തുടർന്ന്, ചൈനയോടുള്ള ശീതയുദ്ധത്തിന്റെ ഭാഗമായി വൻകിട നിർമാണ കമ്പനികളെല്ലാം ചൈനയിൽ നിന്നും ഒന്നൊന്നായി പിൻവാങ്ങുകയാണ്.ഈ അവസരത്തിലാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ ഇത്തരത്തിലുള്ള പ്രസ്താവന.
മൊബൈൽ നിർമ്മാണ രംഗത്ത് ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യം ഇന്ത്യയാണ്. ചൈനയെ പിന്തള്ളി ഈ രംഗത്ത് ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള ഇന്ത്യയുടെ നീക്കമാണ് രവിശങ്കർ പ്രസാദിന്റെ പ്രസ്താവനയുടെ പിന്നിലെന്നാണ് റിപ്പോർട്ടുകൾ.ചൈനയിൽ നിന്നും ഫാക്ടറികൾ പിൻവലിച്ച് മാറ്റി സ്ഥാപിക്കാനൊരുങ്ങുന്ന നിർമാണ കമ്പനികൾക്ക് ജപ്പാൻ ഇതിനോടകം തന്നെ സഹായധനം പ്രഖ്യാപിച്ചു കഴിഞ്ഞു.ഉത്തർ പ്രദേശ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാവും ഈ പദ്ധതിയിൽ വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുക.ഇരു സംസ്ഥാനങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ നിരവധി പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post