1999-ൽ നടന്ന മോഡൽ ജെസീക്കയുടെ കൊലപാതക കുറ്റത്തിന് തീഹാർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന മനു ശർമ്മയെ ജയിൽ മോചിതനാക്കി.ജയിലിന്റെ ഡയറക്ടറായ ജനറൽ സന്ദീപ് ഗോയൽ കഴിഞ്ഞ തിങ്കളാഴ്ച മനു ശർമയെ ജയിൽ മോചിതനാക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞു.ജയിൽ മോചിതനാക്കാനുള്ള ഉത്തരവിൽ തിങ്കളാഴ്ച തന്നെ ഗവർണറായ അനിൽ ബൈജാൽ ഒപ്പുവെച്ചിരുന്നുവെന്ന് മനു ശർമയുടെ അഭിഭാഷകനും വ്യക്തമാക്കി.
1999 ഏപ്രിലിൽ 30 ന് സിദ്ധാർഥ് വസിഷ്ഠ എന്നറിയപ്പെടുന്ന മനു ശർമ്മ ഒരു സ്വകാര്യ ആഘോഷ ചടങ്ങിൽ വെച്ച് മോഡലായ ജസീക്ക ലാലിനെ കൊലപ്പെടുത്തുകയായിരുന്നു. കോടതി മനു ശർമയ്ക്ക് വിധിച്ചത് ജീവപര്യന്തമാണ്. ഇപ്പോൾ 22 വർഷത്തെ ജയിൽ ശിക്ഷ മനു അനുഭവിച്ചു കഴിഞ്ഞു.മാത്രമല്ല ജയിലിലെ മനുവിന്റെ നല്ല നടപ്പു കൂടി കണക്കിലെടുത്താണ് ജയിൽ മോചിതനാക്കാനുള്ള ഈ തീരുമാനം.












Discussion about this post