പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ലാലു പ്രസാദ് യാദവിന്റെ മിമിക്രി പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിഹാറിന് ഒന്നേക്കാല്‍ ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് മോദി നടത്തിയ പ്രസംഗത്തെ പൊതു ചടങ്ങില്‍ ലാലു മിമിക്രിയിലുടെ കണക്കിന് പരിഹസിക്കുകയായിരുന്നു. പാറ്റ്‌നയില്‍ നടന്ന ജനതാദള്‍ പാര്‍ട്ടി റാലിയിലാണ് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുടെ മിമിക്രി.
നിങ്ങള്‍ക്ക് എത്ര കോടിയാണ് വേണ്ടത് അമ്പതിനായിരം കോടി വേണോ, അറുപതിനായിരം കോടി വേണോ, എഴുപതിനായിരം കോടി വേണോ.. ഞാനിതാ ഒരു ലക്ഷത്തി ഇരുപഞ്ചായിരം കോടി തരുന്നു…. മോദിയെ അനുകരിച്ച് ലാലു നടത്തിയ പ്രസംഗത്തിന് വന്‍ കയ്യടിയാണ് കിട്ടുന്നത്.
നിതീഷ് കുമാറിനും ലാലുവിനും എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് മോദി രംഗത്ത് വന്നിരുന്നു.മോദിയുടെ വാഗ്ദാനം കേട്ട് പങ്കെടുത്തവര്‍ ഹര്‍ഷാരവം മുഴക്കുന്നതും ലാലു ശബ്ദാനുകരണത്തിലൂടെ പരിഹസിക്കുന്നുണ്ട്.
ബിഹാറിനായി 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്ത് വന്നിരുന്നു. മോദി കുത്തക സംഘത്തലവനെ പോലെയാണ് സംസാരിക്കുന്നതെന്നും സംസ്ഥാനങ്ങളെ അപമാനിക്കുകയാണെന്നും നിതീഷ് കുമാര്‍ ആരോപിച്ചിരുന്നു.
https://www.youtube.com/watch?v=r1NVgvXWIXI
Discussion about this post