കോവിഡ് അൺലോക്കിന്റെ ഭാഗമായി ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ മുൻകരുതലോടെ തമിഴ്നാട്.മുടി വെട്ടാൻ വരുന്നയാൾക്ക് ആധാർകാർഡ് നിർബന്ധമാക്കിയ സർക്കാർ നിർദ്ദേശം പുറത്തിറങ്ങി.സലൂൺ, സ്പാ ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ എത്തുന്നവരുടെ പേരു വിവരങ്ങളും ഫോൺ നമ്പറും രേഖപ്പെടുത്തണമെന്ന് സർക്കാർ കടയുടമകൾക്ക് നിർദേശം നൽകി.
ബാർബർ ഷോപ്പ് ജീവനക്കാർക്കോ മുടിവെട്ടാൻ എത്തുന്നവർക്കോ കോവിഡ് സ്ഥിരീകരിച്ചാൽ സമ്പർക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണ് ഇത്.രാജ്യത്തെ കോവിഡ് ബാധിത സംസ്ഥാനങ്ങളുടെ ആദ്യ നിരയിൽ തന്നെ തമിഴ്നാട് ഇടംപിടിച്ചിട്ടുണ്ട്.
Discussion about this post